Breaking News

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രാദേശികകേന്ദ്രം പയ്യന്നൂർ സപ്തദിന സഹവാസ ക്യാമ്പിന് മാലോത്ത് കസബ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി


മാലോം : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രാദേശികകേന്ദ്രം പയ്യന്നൂർ സപ്തദിന സഹവാസ ക്യാമ്പിന് മാലോത്ത് കസബ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി..

കേരള മഹിളാസമയഖ്യ സൊസൈറ്റിയുമായി സഹകരിച്ച് കൊണ്ട് തോറ്റം 2024 എന്ന് പേരിട്ട ക്യാമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉത്ഘാടനം ചെയ്തു.

മഹിള സമഖ്യ ഡി. ആർ. പി. ശ്രീമതി.അനീസ അധ്യക്ഷ വഹിച്ചു. വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ മുഖ്യ അഥിതി ആയിരുന്നു. ഊര് മൂപ്പൻ മധു പ്രസംഗിച്ചു. എൻ. എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ:അനിത എ സ്വാഗതവും  അജിത ടീച്ചർ നന്ദിയും പറഞ്ഞു 50 ഓളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

No comments