വാക്കിനെ ലോകത്തോളം വികസിപ്പിച്ചു കൊണ്ടിരിക്കുന്ന നിരൂപകനാണ് ഇ പി രാജഗോപാലൻ: സുനിൽ പി ഇളയിടം "നടന്നു പോകുന്ന വാക്ക് "സാഹിത്യോത്സവം കാഞ്ഞങ്ങാട് ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : വാക്കിൻ്റെ സൂക്ഷ്മതലങ്ങളിലിറങ്ങി ലോകത്തോളം അതിനെ വികസിപ്പിച്ച് വിശാലമാക്കിയ മലയാളത്തിലെ നിരൂപകനാണ് ഇ പി രാജഗോപാലൻ എന്ന് ഡോ.സുനിൽ പി ഇളയിടം പറഞ്ഞു. സാഹിത്യത്തിൽ ഒന്നും മാറ്റിവെക്കാനില്ല. നടക്കുന്നതും കാണുന്നതും പറയുന്നതും അനുഭവിക്കുന്നതുമെല്ലാം സാഹിത്യത്തിൽ ഉൾച്ചേർന്നിരിക്കുന്നു എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന നിരൂപണങ്ങളാണ് രാജഗോപാലൻ്റേത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള നിരൂപണം ശ്രദ്ധിച്ചു കഴിഞ്ഞ കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ നിരൂപകനും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ ഇ.പി രാജഗോപാലൻ്റെ എഴുത്തു ജീവിതത്തെ മുൻനിർത്തിയുള്ള "നടന്നു പോകുന്ന വാക്ക് "സാഹിത്യോത്സവം ഇന്ന് കാഞ്ഞങ്ങാട് ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയചന്ദ്രൻ കുട്ടമത്ത് സ്വാഗതം പറഞ്ഞു. സി.എം വിനയചന്ദ്രൻ അധ്യക്ഷനായി.ഡോ.എൻ.പി.വിജയൻ നന്ദി പറഞ്ഞു.തുടർന്ന് ഇ പി.രാജഗോപാലൻ്റെ "പല ഭാഷകളിലെ ജീവിതം" "പി.വി.കെ. പനയാലിൽ നിന്ന്വി.എം മൃദുലും "എൻ്റെ സ്ത്രീയറിവുകൾ അഡ്വ.പി.അപ്പുക്കുട്ടനിൽ നിന്ന് ഡോ.സി.കെ.സബിതയും ഏറ്റുവാങ്ങി. ഇ പി കൃതികളിലെ മൗലീക നിരീക്ഷണങ്ങളെ മുൻനിർത്തി തയ്യാറാക്കിയ "വാക്കിൻ്റെ ലോകം; ലോകത്തിൻ്റെ വാക്ക് "പാനൽ പ്രദർശനത്തിൻ്റെ ഉദ്ഘാടനം എം.വി.ബാലകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.
മൂന്ന് സെഷനുകളിലായി നടന്ന പാനൽ ചർച്ചകളിൽ ഡോ.കെ.പി.മോഹനൻ, ഇ.വി.രാമകൃഷ്ണൻ,ഡോ.എ.എം ശ്രീധരൻ, ഡോ.എ സി ശ്രീഹരി , ഡോ.രേണുക എൻ., , ഡോ.റഫീഖ് ഇബ്രാഹിം, എ.വി.സന്തോഷ് കുമാർ, ഡോ. സിന്ധു കിഴക്കാനിയിൽ പി.കെ.സുരേഷ് കുമാർ ., എം.കെ. മനോഹരൻ, ഡോ.ജിനേഷ് കുമാർ എരമം, നാരായണൻ കാവുമ്പായി, സീതാദേവി കരിയാട്ട് എന്നിവർ സംസാരിച്ചു...ഇ പി രാജഗോപാലനുമായി ടി.ആർ അജയൻ അഭിമുഖഭാഷണം നടത്തി.സമാപന സമ്മേളനത്തിൽ ഡോ.വി.പി.പി.മുസ്തഫ. പ്രൊഫ.കെ.പി.ജയരാജൻ എന്നിവർ സംസാരിച്ചു.
പയ്യന്നൂർ കോളേജിലെ മൂവിമാനിയ തയ്യാറാക്കിയ ഇ പി രാജഗോപാലൻ്റെ ബയോപിക് "ഏതൽ പണിക്കാരൻ" പ്രദർശിപ്പിച്ചു..
No comments