Breaking News

ബളാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ " അയ്യപ്പ ധർമ്മ വിചാരസത്രം '' നാളെ നടക്കും ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ വിഷ്ണു വാസുദേവൻ നമ്പൂതിരി പങ്കെടുക്കും


വെള്ളരിക്കുണ്ട് : ബളാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ സഹസ്ര കുംഭാഭിഷേകവും പ്രതിഷ്ടാദിന മഹോത്സവത്തിനും മുന്നോടിയായി നാളെ ഞായറാഴ്ച രാവിലെ 10 മണി മുതൽ ക്ഷേത്രസന്നിധിയിൽ " അയ്യപ്പധർമ്മ വിചാരസത്രം നടക്കും. ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ വിഷ്ണു വാസുദേവൻ നമ്പൂതിരി ദീപ പ്രോജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തും തുടർന്ന് ഗുരുസ്വാമിമാരെ ആദരിക്കും. രാവിലെ 11 മണിക്ക് പ്രവീൺ കുമാർ കോടോത്ത് അദ്ധ്യാമിക പ്രഭാഷണം നടത്തും ചടങ്ങിൽ മലയോരത്തെ വിവിധ അയ്യപ്പക്ഷേത്രങ്ങളിലെയും, ഭജനമന്ദിരങ്ങളിലെയും ഗുരു സ്വാമിമാർ പങ്കെടുക്കും. ഹരീഷ് പി നായർ സ്വാഗതം പറയുന്ന ചടങ്ങിൽ വി മാധവൻ നായർ ആദ്യക്ഷനാവും. ബാലൻ മാസ്റ്റർ പരപ്പ ആമുഖ പ്രഭാഷണം നടത്തും.

No comments