മഹിളാ കോൺഗ്രസിന്റെ സാഹസ് ക്യാമ്പ് കൊന്നക്കാട് തുടങ്ങി...
കൊന്നക്കാട് പൈതൃകം റിസോർട്ടിൽ ആരംഭിച്ച ക്യാമ്പ് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എം. ലിജു ഉത്ഘാടനം ചെയ്തു.
കേന്ദ്രത്തിൽ ബിജെപിയും സംസ്ഥാനത്ത്സിപിഎം ഉം സ്ത്രീ സുരക്ഷക്ക് വേണ്ടി ഒന്നും തന്നെ ചെയ്യുന്നില്ലെന്നും സ്ത്രീകൾ എല്ലാ മേഖലയിലും ശരീരികവും മാനസികവും സാമ്പത്തികവും ആയ ചൂഷണങ്ങൾക്ക് വിധേയരായി കൊണ്ടിരിക്കുന്നുവെന്നും ഇതിനെതിരെ ശബ്ദിക്കുന്നവർക്കെതിരെ കള്ളകേസ് എടുക്കുന്നുവെന്നും എം. ലിജു പറഞ്ഞു..
മഹിളാകോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ അധ്യക്ഷവഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ മുഖ്യഅഥിതി ആയിരുന്നു.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം , ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ , ഹക്കിം കുന്നിൽ , മഹിളാ കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രാമാനന്ത് , ജയലക്ഷ്മി മദനൻ , നസീമ കാദർ , സിന്ധു വലിയ പറമ്പ , ധന്യ സുരേഷ് , ഗീത കൃഷ്ണൻ , പി. ജി. ദേവ് , ബി. പ്രദീപ് കുമാർ , ജോമോൻ ജോസ്, കെ. കാർത്തി കേയൻ ,എം. പി. ജോസഫ് , പി. വി. സുരേഷ് , ടോമി പ്ലാച്ചേരി , മധു ബാളൂർ , ജോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
അന്നമ്മമാത്യു സ്വാഗതവും ബിൻസി ജെയിൻ നന്ദിയും പറഞ്ഞു.
ജില്ലയിലെ 43 മണ്ഡലം കമ്മറ്റി കളിൽ നിന്നായി 100 ഓളം പ്രധിനിധികളാണ് സാഹസ് ക്യാമ്പിൽ പങ്കെടുക്കുന്നത്..
No comments