Breaking News

പുസ്തകവണ്ടി പ്രസിദ്ധീകരിക്കുന്ന വിനു വേലാശ്വരത്തിന്റെ 'വെയിൽരൂപങ്ങൾ' കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം കാഞ്ഞങ്ങാട് നടന്നു

കാഞ്ഞങ്ങാട് : പുസ്തകവണ്ടി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന, വിനു വേലാശ്വരത്തിന്റെ 'വെയിൽരൂപങ്ങൾ' എന്ന ആദ്യ കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം കാഞ്ഞങ്ങാട് കോട്ടച്ചേരി നന്മമരച്ചോട്ടിൽ വച്ച്,  പുതുവർഷം തെരുവോരത്ത്, പരിപാടിയിൽ വെച്ച് നടന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ശ്രീ.ബാബു പെരിങ്ങേത്തിന്റെ അദ്ധ്യക്ഷതയിൽ അഡീഷണൽ ജില്ലാ ജഡ്ജ് ശ്രീ.സുരേഷ് പി.എം, കാഞ്ഞങ്ങാട് തെരുവിലെ അന്തേവാസികളുടെ പ്രതിനിധിയായ രാസാത്തി അമ്മയ്ക്ക്  നൽകിക്കൊണ്ട് കവർ പ്രകാശനം നിർവഹിച്ചു. എഴുത്തുകാരിയും അഭിനേതാവുമായ സി.പി ശുഭ, പുസ്തകവണ്ടി പ്രതിനധി ജയേഷ് കൊടക്കൽ തുടങ്ങിയവർ സംബന്ധിച്ചു



No comments