Breaking News

ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ചു പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌..നാളെ വൈകുന്നേരം 3 മണിക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിൽ വെച്ച് ഭിന്നശേഷികാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു


പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ആസ്പിരേക്ഷണൽ ബ്ലോക്ക്‌ പരിപാടിയുടെ ഭാഗമായി ഭിന്നശേഷി കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു...

നീതി ആയോഗിന്റെ നേതൃത്വത്തിൽ രാജ്യത്തെ 500 ബ്ലോക്ക്‌ കളിൽ നടത്തുന്ന ഒരു പരിപാടി യാണ് ആസ്പിരേക്ഷണൽ  ബ്ലോക്ക്‌ പരിപാടി..ആരോഗ്യവും പോഷകവും,, വിദ്യാഭ്യാസം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, അടിസ്ഥാന സൗകര്യം, സാമൂഹ്യ വികസനം എന്നീ 5 മേഖലകളിലെ 39സൂചകങ്ങളുടെ വളർച്ച ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനങ്ങളാണ്  ഇതിലൂടെ നടക്കുന്നത്..  ഈ മേഖലയിലെ മികച്ച പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ മുൻ നിര ബ്ലോക്ക്‌കളിൽ ഒന്നായി മാറി  നീതി ആയോഗിന്റെ 3.5കോടി രൂപയുടെ പുരസ്‌കാരം നേടുന്നതിനു പരപ്പ ബ്ലോക്കിന്‌ കഴിഞ്ഞിട്ടുണ്ട് .  ഈ പ്രവർത്തനങ്ങളോടൊപ്പം തന്നെ പൊതു മേഖല സ്ഥാപനമായ  ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ്  കോർപ്പറേഷൻ ഓഫ് ഇന്ത്യ യുടെയും ജില്ലാ ഭരണ കൂടത്തിന്റെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും സഹായത്തോടെയാണ്  ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭിന്നശേഷി കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. ബ്ലോക്ക്‌ പരിധിയിലെ 7 ഗ്രാമ പഞ്ചായത്ത്കളിലെ ഭിന്നശേഷിക്കാർക്കായി  പൂടങ്കല്ല് ബഡ്സ് സ്കൂളിൽ വച്ചു നടത്തിയ സ്ക്രീനിംഗ് ക്യാമ്പിൽ നിന്നും  തിരഞ്ഞെടുത്ത 186 ഗുണഭോക്താക്കൾക്ക്  വീൽ ചെയറുകൾ, മോട്ടറൈസ്ഡ് ട്രൈ സൈക്കിൾ, ശ്രവണ സഹായികൾ, വിവിധ തരം ക്രച്ചസുകൾ,  വോക്കിങ് സ്റ്റിക്ക് കൾ, റോളറ്റർകൾ, കൃത്രിമ കാലുകൾ, സ്മാർട്ട്‌ ഫോൺ തുടങ്ങി  15.87ലക്ഷം രൂപയുടെ വിവിധ തരം ഉപകരണങ്ങൾ ആണ് ഈ പരിപാടി യിൽ വച്ചു ലഭ്യമാക്കുക.


"ഒരു തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇത്ര വലിയ തോതിൽ ക്യാമ്പ് നടത്തി ആവശ്യനുസരണം ഉള്ള ഉപകരണങ്ങൾ ഭിന്നശേഷി സഹോദരങ്ങൾക്ക് ലഭ്യമാകുന്നതിനു കഴിയുന്നത് ബ്ലോക്ക്‌ പഞ്ചായത്തിന്റെ ജനപക്ഷ വികസന നിലപാടിന്റെ ഭാഗമാണ്.

"23/1/25ന് ഉച്ചക്ക്  ശേഷം 3മണിക്ക് പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിൽ വച്ചാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്..

സ്ക്രീനിംഗ് ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും വിദഗ്ദർ തിരഞ്ഞെടുത്ത 186 ഗുണഭോക്താക്കളെ അംഗൻവാടി വർക്കർമാർ മുഖാന്തിരം  അറിയിപ്പ് നൽകി ഉപകരണ വിതരണം നടത്തുന്നതിനാണ്   ആസൂത്രണം ചെയ്തിരിക്കുതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അറിയിച്ചു  


No comments