Breaking News

യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


നീലേശ്വരം: യുവതിയെ ഭർതൃ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ കോട്ടപ്പാറ വാഴക്കോട് തീയ്യർതാനത്തെ എ. രേഷ്മ (35) യാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ബന്ധുക്കൾ രക്ഷപ്പെടുത്തി ഉടൻ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാഞ്ഞങ്ങാട് ബാറിലെ അഡ്വക്കേറ്റ് ക്ലർക്ക് രാമചന്ദ്രന്റെ ഭാര്യയാണ്. അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി.

മക്കൾ:എം.വി.രാംദേവ്, സൂര്യദേവ് (ഇരുവരും വിദ്യാർത്ഥികൾ), ചുള്ളി പറയംപള്ളത്തെ പരേതരായ രവീന്ദ്രൻ -രാജേശ്വരി ദമ്പതികളുടെ മകളാണ്. സഹോദരൻ:രഞ്ജിത്ത്, (പെയിന്റർ)

No comments