Breaking News

യങ് സീനിയേഴ്സിനിത് പുത്തൻ അനുഭവം.. പരപ്പ ക്ലായിക്കോട്ടെ കാസ്ക്ക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു


പരപ്പ : പരപ്പ ക്ലായിക്കോട്ടെ കാസ്ക്ക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു. ഇരുപത് മുതിർന്ന പൗരൻമാരടങ്ങിയ സംഘം മാട്ടൂൽ പെറ്റ് സ്റ്റേഷൻ, ചൂട്ടാട് ബീച്ച് തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശിച്ചു. സംഘത്തിലെ പലരും വർഷങ്ങൾക്കു ശേഷമാണ്  സമപ്രായക്കാരോടൊപ്പം  വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെത്തിയത്, അതിൻ്റെ ആവേശവും ആനന്ദവും ഏവരിലും പ്രകടമായിരുന്നു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. കാസ്ക്ക് ക്ലബ്ബിൻ്റെ പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പൂർണ്ണമായും സൗജന്യമായ യാത്ര സംഘടിപ്പിക്കാനായത്.

No comments