Breaking News

പെരുമ്പട്ട മഖാം ഉറൂസിന് തുടക്കം കുറിച്ചു കൊണ്ട്, ഉറൂസ് കമ്മിറ്റി ചെയർമാൻ എം അഷ്റഫ് ഹാജി പതാക ഉയർത്തി


മലയോര മേഖലയിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ്  തേജസ്വിനി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പെരുമ്പട്ട  മഖാം     , മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും പേരുകേട്ട ഗ്രാമമാണ് ഇത്,     മഖാം ഉറൂസും അമ്പലത്തിലെ മൂവാണ്ട് മഹോത്സവും നാട്ടുകാർ ഒന്നടങ്കം ആഘോഷമായി കൊണ്ടാടുന്നു. പരസ്പര ബന്ധത്തിന്റെ ഈ ചരിത്രത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. പഴയകാലത്ത് നാട്ടുകാർ എല്ലാവരും ഒരുമിച്ച് നായാട്ടിനു പോവുകയും,അമ്പലത്തിലെ ഉത്സവത്തിലേക്കും പള്ളിയിലെ മഖാം ഉറൂസിലേക്കും ആവശ്യമായ മാംസം ഉണക്കി വെക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഗ്രാമത്തിന്റെ ഓരോ കാര്യങ്ങൾ എടുത്തു നോക്കിയാലും ഇങ്ങനെ ഒരു ബന്ധം ഇപ്പോഴും നിലനിൽക്കുന്നുണ്ട് മക്കാം സന്ദർശനത്തിന് ജാതിമതഭേദമന്യേ നിരവധി പേരാണ് എത്തിച്ചേരുന്നത് ഉറൂസിന്റെ അന്നദാനത്തിലേക്ക് ആവശ്യമായ വിഭവങ്ങൾ ക്ഷേത്ര കമ്മിറ്റി വകയും, ക്ഷേത്രത്തിലെ മഹോത്സവം മഹോത്സവത്തിലെ അന്നദാനത്തിലേക്ക് പള്ളി കമ്മിറ്റി വകയും വിഭവങ്ങൾ കൈമാറുന്ന ചടങ്ങ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്, എല്ലാവർഷവും നടക്കുന്ന മഖാം ഉറൂസ് പരിപാടി ഈ വർഷവും ആരംഭിച്ചിരിക്കുകയാണ്.  പെരുമ്പട്ട മഖാം ഉറൂസ് പരിപാടിക്ക് ബുധനാഴ്ച ആരംഭം കുറിച്ചു   (15-01-2025 ബുധൻ )  ജനുവരി 20ന് സമാപനം.

പതിനഞ്ചിന് രാവിലെ എട്ട് മണിക്ക്    മഖാം സിയാറത്തിന് മൂഹിയദ്ധീൻ ദാരിമി നേതൃത്വം നൽകി.ഉറൂസ് കമ്മറ്റി ചെയർമാൻ എം.അഷ്‌റഫ്‌ ഹാജി പതാക ഉയർത്തി.

രാത്രി  ഏഴുമണിക്ക് മജ്‌ലിസുന്നൂർ വാർഷികവും ഉദ്ഘാടന സമ്മേളനവും,

  ഹാഫിള് ആദിൽ നിസാമി (ഖത്തീബ് &മുദരിസ് പെരുമ്പട്ട ജുമാമസ്ജിദ്,) ഉദ്ഘാടനം ചെയ്തു.

  സയ്യിദ് സഫിയുല്ലാഹി ആറ്റക്കോയ തങ്ങൾ ഫൈസി മണ്ണാർക്കാട്, മജ്‌ലിസ് നൂർ സദസ്സിന് നേതൃത്വം നൽകി 

 16ന് രാത്രി 7 മണിക്ക്  ടി. പി. അബ്ദുൽ കരീം ഹാജി.( ചെയർമാൻ എം.ഐ.സി ഹൈപ്പവർ കമ്മിറ്റി) ഉദ്ഘാടനം ചെയ്യും.

 ഡോ: ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി കൊല്ലം മുഖ്യപ്രഭാഷണം നടത്തും,

 17ന്  ജുമാ നിസ്കാരനന്തരം, ഖത്തം ദുആ.

 വാഹിദ് വാഫി (പ്രിൻസിപ്പൽ സൈനിയ്യ വിമൻസ് കോളേജ് പെരുമ്പട്ട)  നേതൃത്വം നൽകും, തുടർന്ന് മുത്തുപ്പാറ പള്ളിപ്പാറ മഖാം സിയാറത്ത് നടത്തും. 

രാത്രി 7 മണിക്ക് സ്വാലിഹ് ഹുദവി തൂത മുഖ്യപ്രഭാഷണം നടത്തും.

 18ന് രാത്രി  ഉത്തര മേഖല ദഫ്, മാപ്പിളപ്പാട്ട്  മത്സരം.

സുബൈർ.സി.കെ.(സി.കെ.ഗോൾഡ്  ചെറുവത്തൂർ ഡയറക്ടർ  ) ഉദ്ഘാടനം ചെയ്യും.

 19ന് രാത്രി സമാപന സമ്മേളനവും കൂട്ടു പ്രാർത്ഥനയും,

 ഖത്തർ ഇബ്രാഹിം ഹാജി മണ്ടക്കോൽ ഉദ്ഘാടനം ചെയ്യും,  ഹാഫിള് മുഹമ്മദ് ആഷിക് ഇബ്രാഹിം ഹുദവി അമ്മിനിക്കാട് മുഖ്യപ്രഭാഷണം നടത്തും.

 സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ യമാനി കൂട്ടുപ്രാർത്ഥനയ്ക്ക്  നേതൃത്വം നൽകും.

 ജനുവരി 20 ഉച്ചയ്ക്ക് ഒരു മണിക്ക് മൗലീദ് പാരായണവും,അന്നദാനവും

 സയ്യിദ് അൽ മശ്ഹൂർ ഉമ്മർ കോയ തങ്ങൾ പുതിയങ്ങാടി നേതൃത്വം നൽകും. ഉറൂസ് കമ്മിറ്റി ചെയർമാൻ  എം.അഷ്റഫ് ഹാജി,കൺവീനർ.എം മുഹമ്മദലി, ട്രഷറർ മുജീബ് എ ജി, ജമാഅത്ത് കമ്മിറ്റി ട്രഷറർ ഹനീഫ എം,ഉറൂസ് കമ്മിറ്റി വൈസ് ചെയർമാൻ  സിദ്ധീഖ് എം,ഉറൂസ് കമ്മിറ്റി ജോയിൻ കൺവീനർ ആബിദ് എം ടി പി. തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

No comments