Breaking News

മികച്ച ലൈബ്രേറിയൻമാർക്കുള്ള സംസ്‌ഥാനതല പുരസ്‌കാരത്തിന് ആയന്നൂർ യുവശക്‌തി പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയൻ ആതിര സരിത്ത് അർഹയായി


ചിറ്റാരിക്കാൽ: 8-ാമത് അക്ഷരായനം വായനോത്സവത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച മികച്ച ലൈബ്രേറിയൻമാർക്കുള്ള സംസ്‌ഥാനതല പുരസ്‌കാരത്തിനു ജില്ലയിൽനിന്നും ആയന്നൂർ യുവശക്‌തി പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയൻ ആതിര സരിത്ത് അർഹയായി. ഈ മാസം 26ന് തൃശ്ശൂർ വിവേകോദയം സ്‌കൂളിൽവച്ച് പുരസ്‌കാരം സമ്മാനിക്കും.

കഴിഞ്ഞ ഒരു വർഷത്തിനകം വായനശാലയിൽ നടത്തിയ 30 ലേറെ പരിപാടികൾക്ക് നേതൃത്വം നൽകിയതിന്റെ മികവിനാണ് ആതിരയ്ക്ക് അംഗീകാരം ലഭിച്ചത്. കഴിഞ്ഞ അവധിക്കാലത്ത്

വായനശാലയിൽ കുട്ടികൾക്കായി നടത്തിയ വായന ചാലഞ്ച്, സ്‌കൂൾ വിദ്യാർഥികൾക്ക് നടപ്പാക്കുന്ന അക്ഷരക്കുട്ടം, വനിതകൾക്കായുള്ള അമ്മവായന, വാനയശാല പരിസരങ്ങളിൽ നടത്തിവരുന്ന

വീട്ടുമുറ്റ സദസുകൾ, വനിതാ കൂട്ടായ്‌മകൾ എന്നിവയ്‌ക്കെല്ലാം ഇവർ നേതൃത്വം വഹിക്കുന്നുണ്ട്. 2020 നവംബർ 1 ന് ജില്ലയിലെ ആദ്യത്തെ ഡിജിറ്റെസ്‌ഡ് ലൈബ്രറിയായി പ്രഖ്യാപിക്കപ്പെട്ട ഗ്രാമീണ വായനശാലയാണ് ആയന്നൂർ യുവശക്‌തി പബ്ലിക് ലൈബ്രറി. 2018ൽ ലൈബ്രറി കൗൺസിലിന്റെ മികച്ച ഗ്രാമീണ ലൈബ്രറിക്കുള്ള ജില്ലാതല പുരസ്‌കാരവും, യൂത്ത് ക്ലബ് പ്രവർത്തനങ്ങളുടെ മികവിന് നഹ്രു യുവകേന്ദ്രയുടെ ജില്ലാതല അംഗീകാരവും യുവശക്‌തി പബ്ലിക് ലൈബ്രറിക്ക് ലഭിച്ചിരുന്നു.

No comments