100 ഗ്രാം എംഡിഎംഎയുമായി 2 സ്ത്രീകളടക്കം 4 പേർ അറസ്റ്റിൽ
വിദ്യാനഗര്‍ : മഞ്ചക്കലില്‍ കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎയുമായി രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും അറസ്റ്റില്‍. ഏകദേശം ആറു ലക്ഷത്തോളം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് സഹദ് (26), വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി.എം ശാനവാസ് (42), ഭാര്യ ശരീഫ (40), മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി.എം ശുഐബ (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
No comments