ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക... അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതി ജില്ലാതല വാഹന പ്രചരണ ജാഥയ്ക്ക് വെള്ളരിക്കുണ്ടിൽ തുടക്കമായി
വെള്ളരിക്കുണ്ട്: പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തിരുമാനം നടപ്പിലാക്കി, പഴയ പെൻഷൻ പുന:സ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്ക്കരണ കുടിശ്ശിക പൂർണ്ണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക , മെഡിസെപ്പ് പദ്ധതി സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാറിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക സർവ്വീസ് സംഘടന സമര സമിതി നേതൃത്വത്തിൽ ജനുവരി 22 ന് നടക്കുന്ന സൂചന പണിമുടക്കിൻ്റെ പ്രചരണാർത്ഥം ജനുവരി 13,14, 15 തീയ്യതികളിൽ ജില്ലയിൽ പര്യടനം നടത്തുന്ന ജാഥ വെള്ളരിക്കുണ്ടിൽ എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട്
കെ എസ് കുര്യക്കോസ് സമരപതാക ജാഥ ലീഡർ എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. പത്മനാഭന് നൽകി ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ എൻ.പുഷ്പരാജൻ, വി കെ ചന്ദ്രൻ, സമരസമിതി നേതാക്കളായ സുനിൽകുമാർ കരിച്ചേരി, സി കെ ബിജുരാജ് , എൻ യമുന, എം അരുൺ കുമാർ, പ്രസാദ് കരുവളം , കെ പ്രീത, എ വി രാധാകൃഷ്ണൻ, പി പി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
എ.കെ.എസ്.ടി യു സംസ്ഥാന കമ്മിറ്റിയംഗം സുനിൽകുമാർ കരിച്ചേരി വൈസ് ക്യാപ്റ്റനും, ജോയിൻ്റ് കൗൺസിൽ ജില്ല സെക്രട്ടറി
സി കെ ബിജുരാജ് മാനേജരുമായ ജാഥ രണ്ടാം ദിനം രാവിലെ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച് തൃക്കരിപ്പൂരിൽ സമാപിക്കും. സമാപന യോഗം
എ ഐ ടി യു സി നേതാവ് എം ഗംഗാധരൻ ഉദ്ഘാടനം ചെയ്യും.
ജനു.15 ന് രാവിലെ കാസർകോട് താലൂക്ക് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് വൈകുന്നേരം 4 മണിക്ക് മഞ്ചേശ്വരം ബ്ലോക്ക് ഓഫീസ് പരിസരത്ത് സമാപിക്കുന്ന ജാഥയുടെ
സമാപന പരിപാടി
എ ഐ ടി യു സി ജില്ല സെക്രട്ടറി ടി കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
No comments