Breaking News

യൂത്ത് കോൺഗ്രസ് ചിറങ്കടവ് യൂണിറ്റ് 5's ഫുട്ബോൾ ടൂർണ്ണമെൻ്റ് മത്സരം സംഘടിപ്പിച്ചു ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ: പി.വി സുരേഷ് ഉദ്ഘാടനം ചെയ്തു


കള്ളാർ : യൂത്ത് കോൺഗ്രസ് ചിറങ്കടവ് യൂണിറ്റ് 5's ഫുട്ബോൾ ടൂർണ്ണമെൻ്റ്  മത്സരം സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ: പി.വി സുരേഷ് ഉദ്ഘാടനം ചെയ്തു.

സുജിത്ത് എസ് സ്വാഗതം ആശംസിച്ചു. യൂത്ത്കോൺഗ്രസ് ജില്ല സെക്രട്ടറി   രജിത രാജൻ അദ്ധ്യക്ഷതവഹിച്ചു,  ജില്ലാ ജന സെക്രട്ടറി  വിനോദ് കള്ളാർ യൂത്ത് കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡൻ്റ്   അജീഷ് കുമാർ, കോൺഗ്രസ് കള്ളാർ മണ്ഡലം പ്രസിഡൻ്റ് സൈമൺ, യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് അസംബ്ലി വൈസ് പ്രസിഡൻ്റ്  സുബിത്ത് ചെമ്പകശ്ശേരി. യൂത്ത് കോൺഗ്രസ് പനത്തടി  മണ്ഡലം ഭാരവാഹികളായ സന്ദീപ് കോളിച്ചാൽ ദേവിക എസ്, ശ്രീരാജ്, അനന്തു, നവീൻ, ചിറങ്കടവ് യൂണിറ്റ് പ്രസിഡൻ്റ്  വിശാഖ് കെ.റ്റി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

സമാപന ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി  സി.എം ഉനൈസ് ബേഡകം നിർവഹിച്ചു. വിജയികൾക്കുള്ള ക്യാഷ് പ്രൈസ്സും ട്രോഫിയും കൈമാറി.

ടൂർണമെൻ്റിൽ  FC കാഞ്ഞങ്ങാട് ചാമ്പ്യന്മാരായി. യുണൈറ്റഡ് പള്ളിക്കാൻ റണ്ണേഴ്സ് സ്ഥാനവും കരസ്ഥമാക്കി.  വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസും  സ്പോൺസർ ചെയ്ത്  യൂത്ത് കോൺഗ്രസ് ചിറങ്കടവ് യൂണിറ്റ് കമ്മിറ്റി തങ്ങളുടെ സംഘടനാ മികവ്കൊണ്ട് ശ്രദ്ധേയമായി.

No comments