ജില്ലാ പൊലീസ് ആസ്ഥാനത്തെ കാന്റീൻ ജീവനക്കാരനായ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
കാസർകോട്: ജില്ലാ പൊലീസ് ആസ്ഥാനത്തെ കാന്റീൻ ജീവനക്കാരനായ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിച്ചേരി പെരളത്തെ കെ പത്മിനിയുടെ മകൻ കെ. മനുകൃഷ്ണ(30)നാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. മാതാവ് പത്മിനിയും മനുവും മാത്രമാണ് വീട്ടിൽ താമസിച്ചു വരുന്നത്. വെള്ളിയാഴ്ച വൈകിട്ട് പത്മിനി അമ്മാവന്റെ വീട്ടിനുടുത്തുള്ള തെയ്യം കെട്ടിന് പോയിരുന്നു. ഞായറാഴ്ച വൈകിട്ടാണ് വീട്ടിൽ തിരിച്ചെത്തിയത്. പൂട്ടിയിട്ട വാതിലിൽ പലതവണ മുട്ടിയിട്ടും തുറന്നില്ല. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ വാതിൽ തുറന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരത്തെ തുടർന്ന് ബേക്കൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പിതാവ്: പരേതനായ വിജയൻ. ഏക സഹോദരൻ കെ മണികണ്ഠൻ(ആർമി).
No comments