കഞ്ചാവുമായി യുവാവ് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായി
കാസർഗോഡ് :കഞ്ചാവുമായി യുവാവ് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായി .ഉപ്പള സ്വദേശി മുഹമ്മദ് ആദിൽ അലി (27) എന്നയാൾ ആണ് പിടിയിലായത്. ആന്ധ്രാപ്രദേശ് , ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തികൊണ്ടുവരുന്ന കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണിയാണ് പിടിയിലായത് .രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ പോലീസിന്റെ നിരീക്ഷണത്തിൽ ആയിരന്നു . മംഗല്പാടിയിലെ അയല മൈതാനത് കഞ്ചാവ് കച്ചവടത്തിന് വന്നപ്പോഴാണ് ഇയാൾ പോലീസ് പിടിയിലായത്. പോലീസിനെ കണ്ട് പ്രതി ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു . ഇയാളെ ചോദ്യം ചെയ്തതിൽ കഞ്ചാവ് മാഫിയയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട് .
വർധിച്ചു വരുന്ന മയക്കു മരുന്ന് മാഫിയയെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് രൂപം നൽകിയ സേഫ് കാസറഗോഡ് ന്റെ ഭാഗമായി കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ മേൽനോട്ടത്തിൽ മഞ്ചേശ്വരം ഇൻസ്‌പെക്ടർ അനൂബ് കുമാർ , സബ് ഇൻസ്പെകർമാരായ രതീഷ് ഗോപി , ഉമേഷ് , മനു കൃഷ്ണൻ, എ എസ് ഐ അതുൽ റാം, CPO മാരായ ഭക്ത ശൈവൻ സി എച്ച് , സന്ദീപ് എം , അനീഷ് കുമാർ കെ എം , ദീപക് മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് .
No comments