Breaking News

യുവജനങ്ങളിൽ കാർഷിക പുത്തൻ ഉണർവ് നൽകി യൂത്ത്ഫ്രണ്ട് എം സംരംഭ ശില്പശാല റാണിപുരത്ത് നടന്നു


രാജപുരം : കേരള യൂത്ത് ഫ്രണ്ട് എം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, റാണിപുരത്ത് വെച്ച്, മാണിസം ഏകദിന സംരംഭ ശില്പശാല സംഘടിപ്പിച്ചു. ഫെബ്രുവരിയിൽ കോട്ടയത്ത് നടക്കുന്ന സംസ്ഥാന യൂത്ത് കോൺക്ലേവിന്  മുന്നോടിയായി ആണ് മാണിസം ശില്പശാല സംഘടിപ്പിച്ചത്. മാണിസം സംസ്ഥാന യൂത്ത് കോൺക്ലേ വിൽ ജില്ലയിൽ നിന്നും പങ്കെടുക്കേണ്ട 46 അംഗ ജില്ലാ പ്രതിനിധികളെ യോഗം തിരഞ്ഞെടുത്തു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് സജി സെബാസ്റ്റ്യൻ മാണിസം ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ കാർഷിക മേഖലയിലേക്ക് കടന്നു വന്നാൽ മാത്രമേ രാജ്യം പുരോഗതി കൈവരിക്കുകയുള്ളൂ എന്നും,കർഷക രാഷ്ട്രീയത്തിന്റെ പിതാവ് കെഎം മാണിസാർ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് അഡ്വ. വിനയ് മാങ്ങാട്ട് അധ്യക്ഷൻ ആയിരുന്നു. യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു മുഖ്യപ്രഭാഷണം നടത്തി. കാസർകോട് CPCRI ഉദ്യോഗസ്ഥൻ ഡോ. ബെഞ്ചമിൻ മാത്യു സംരംഭ ശില്പശാലയിൽ ക്ലാസുകൾ നയിച്ചു. കാർഷിക മേഖലയിൽ യുവജനങ്ങൾക്ക് തുടങ്ങാൻ പറ്റുന്ന പുതിയ സംരംഭങ്ങളെ കുറിച്ചും, പുതിയ കൃഷി രീതികളെ കുറിച്ചും ആയിരുന്നു ക്ലാസുകൾ.. മാണിസത്തിന്റെ പ്രസക്തിയെക്കുറിച്ച് കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഷിനോജ് ചാക്കോ ക്ലാസുകൾ നയിച്ചു.

          യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി ഡാവി സ്റ്റീഫൻ സ്വാഗതവും, സംസ്ഥാന ഐടി കോർഡിനേറ്റർ അഭിലാഷ് മാത്യു നന്ദിയും പറഞ്ഞു. കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറിമാരായ ബിജു തൂളിശ്ശേരി, ചാക്കോ തെന്നിപ്ലാക്കൽ, സിജി കട്ടക്കയം, ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൈക്കിൾ, ജോസ് ചെന്നക്കാട്ട്കുന്നേൽ, വിൻസന്റ്,ആവിക്കൽ, ജോജി പാലമറ്റം, സാജു പാമ്പയ്ക്കൽ, ജോയി തടത്തിൽ, ടോമി വാഴപ്പള്ളി, ടിമ്മി എലിപ്പുലിക്കാട്ട്, ടി പി യൂസഫ്, ടോണ പീറ്റർ, മനു ഈറ്റത്തോട്ടത്തിൽ,മൈക്കിൾ പൂവത്താനി തുടങ്ങിയവർ സംസാരിച്ചു.

No comments