Breaking News

കാരാട്ട് കമ്മാടം റോഡിൽ നിയന്ത്രണം വിട്ട കാർ റബ്ബർ തോട്ടത്തിലേക്ക് പാഞ്ഞു കയറി


വെള്ളരിക്കുണ്ട് : കാരാട്ട് കമ്മാടം  റോഡിൽ നിയന്ത്രണം വിട്ട കാർ റബ്ബർ തോട്ടത്തിലേക്ക് പാഞ്ഞു കയറി. വെള്ളരിക്കുണ്ടിൽ നിന്നും  ബിരിക്കുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാർ കാരാട്ട് റോഡിൽ നിന്നും ബിരികുളം റോഡിലേക്ക് കയറുന്ന സ്ഥലത്ത് നിന്ന് നിയന്ത്രണം വിടുകയായിരുന്നു. റബ്ബർ മരത്തിന് ഇടിച്ച് നിന്നതുകൊണ്ട് വൻ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല.

No comments