ജീവിത പ്രയാസങ്ങളോട് പടവെട്ടി സി. എ പരീക്ഷയിൽ ഉന്നത വിജയം നേടിയ ജോസഫ് ജോസിന് വെള്ളരിക്കുണ്ട് എൽ സി സിയുടെ ആദരവ്
വെള്ളരിക്കുണ്ട് : മലയോരത്തെ കർഷകകുടുംബത്തിൽ ജനിച്ചു പ്രയാസങ്ങളോട് പടവെട്ടി സി. എ. പരീക്ഷയിൽ ഉന്നത വിജയം നേടിയ ജോസഫ് ജോസിന് നാടിന്റെ ആദരവ്...വെള്ളരിക്കുണ്ട് എൽ സി സിയുടെ നേതൃത്വത്തിൽ നടത്തിയ ആദരിക്കൽ ചടങ്ങിൽ
എൽ. സി. സി. യിലെ പൂർവ്വവിദ്യാർത്ഥികൂടിയായ ജോസഫ് ജോസിനെ എൽ. സി. സി. ഉപഹാരം നൽകി ആദരിച്ചു... വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ ചടങ്ങ് ഉൽഘാടനം ചെയ്തു ഉപഹാരം കൈമാറി.
വിദ്യാഭ്യാസവും വിവരവും രണ്ടും രണ്ടാണെന്നും വിദ്യാഭ്യാസം സ്കൂളിൽ നിന്നും ലഭിക്കുമ്പോൾ വിവരങ്ങൾ സ്കൂളിന് പുറമെ യാത്രകളിലും മുതിർന്ന ആളുകളിൽ നിന്നും സമൂഹത്തിൽ നിന്നും കൂടുതൽ ലഭിക്കുമെന്നും അത് നമ്മുക്കൊരു ലക്ഷ്യം ഉണ്ടാക്കിതരുമെന്നും ആദരവിന് നന്ദി അർപ്പിച്ചുകൊണ്ട് ജോസഫ് ജോസ് ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികളോടായി പറഞ്ഞു.
എൽ സി സിയുടെ പി ടി എ പ്രസിഡന്റ് ബാബു കല്ലറക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് ആദ്യക്ഷനായി. ആശംസകളുമായി ബളാൽ പഞ്ചായത്ത് മെമ്പർ വിനു കെ ആർ, മുൻ പഞ്ചായത്ത് സെക്രട്ടറി ദാമോദരൻ സി, വ്യാപാരി വ്യവസായി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ, പുഴക്കര കുഞ്ഞികണ്ണൻ നായർ,ജോർജ് തോമസ് എന്നിവർ സംസാരിച്ചു. ചടങ്ങിന് ജിബിൻ മാത്യു നന്ദി പറഞ്ഞു
ഹരികൃഷ്ണൻ വെള്ളരിക്കുണ്ട്
No comments