Breaking News

കൊല്ലാട ഇ എം എസ് ഗ്രനഥാലയത്തിന് അനുവദിച്ച ലാപ്ടോപ്, പ്രിൻന്റർ, പ്രൊജക്ടർ എന്നിവയുടെ വിതരണം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു


കമ്പല്ലൂർ : കൊല്ലാട ഇ എം എസ് ഗ്രന്ഥാലയത്തിന എം രാജാഗോപാലൻ എംഎൽയുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച ലാപ്പ്ടോപ്പ്, പ്രിന്റർ, പ്രൊജക്ടർ എന്നിവയുടെ വിതരണം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി വി സതീദേവി അധ്യക്ഷയായി. ലൈബ്രറി കൗൺസിൽ ജില്ലാ നിർവാഹക സമിതി അംഗം പി കെ മോഹനൻ, സിആർസി ഗ്രന്ഥശാല സെക്രട്ടറി കെ പി ബൈജു, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ ദാമോദരൻ എന്നിവർ സംസാരിച്ചു, കെ വി രവി സ്വാഗതവും എൻ വി ശിവദാസൻ നന്ദിയും പറഞ്ഞു. 

No comments