മുളവന്നൂർ ഭഗവതീ ക്ഷേത്ര കഴകം കലാസാംസ്കാരിക സമിതിയുടെ സിൽവർ ജൂബിലി ആഘോഷം: ജില്ലാതല കൈ കൊട്ടികളി മത്സരം സംഘടിപ്പിച്ചു.
പറക്കളായി : ശ്രീ മുളവന്നൂർ ഭഗവതീ ക്ഷേത്ര കഴകംകലാ സാംസ്കാരിക സമിതിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ തല കൈകൊട്ടികളിമത്സരം സങ്കടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം അമ്പലത്തറ പോലീസ് സബ്ബ് ഇൻസ്പെക്ടർ സുമേഷ് ബാബു നിർവ്വഹിച്ചു. കലാ സാംസ്കാരിക സമിതി പ്രസിഡണ്ട് കെ.വിജയൻ മുളവന്നൂർ അദ്ധ്യക്ഷത വഹിച്ചു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരൻമുഖ്യ അതിഥിയായി. കെ. പ്രേംരാജ് കാലിക്കടവ്, എം.പ്രസാദ് പൂടംകല്ല് , ഭവാനി മുണ്ടപ്ലാവ് എന്നിവർ സംസാരിച്ചു. കലാസാംസ്കാരിക സമിതി സെക്രട്ടറി ഉമേശൻമുളവന്നുർ സ്വാഗതവും ട്രഷറർ പി. അനിഷ്മുളവന്നൂർ നന്ദിയുംപറഞ്ഞു. മത്സരത്തിൽ യംഗ് ഇന്ത്യൻസ് വലിയ പൊയിൽ ഒന്നാം സ്ഥാനവും ശങ്കരനാരായണ മധുരംകൈ രണ്ടാം സ്ഥാനവും ജോളി യൂത്ത് സെൻ്റർ അടോട്ട് മൂന്നാം സ്ഥാനവും പ്രിയദർശിനി തച്ചങ്ങാട് നാലാം സ്ഥാനവും നേടി . ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് വിശ്വനാഥൻ മലയാക്കോൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
No comments