സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപം ചരിത്ര, ചിത്ര പ്രദർശനവും പുസ്‌തകോത്സവവും തുടങ്ങി
കാഞ്ഞങ്ങാട് : സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപം ചരിത്ര, ചിത്ര പ്രദർശനവും പുസ്‌തകോത്സവവും തുടങ്ങി.
ചരിത്ര പ്രദർശനം മുൻ കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. വി വി പ്രസന്നകുമാരി അധ്യക്ഷയായി. വി വി രമേശൻ, കെ രാജ്മോഹൻ, അഡ്വ. പി അപ്പുക്കുട്ടൻ, ഡോ. സി ബാലൻ, കെ വി സുജാത, മൂലക്കണ്ടം പ്രഭാകരൻ, ശിൽപ്പി ചിത്രൻ കുഞ്ഞിംഗലം, ജയൻ മാങ്ങാട് എന്നിവർ സംസാരിച്ചു. എ ശബരീശൻ സ്വാഗതം പറഞ്ഞു.
ചരിത്ര പ്രദർശനത്തോടൊപ്പം സജ്ജമാക്കിയ ചിന്ത പുസ്തകോത്സവം സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ ഉദ്ഘാടനം ചെയ്തു. സമ്മേളനം സമാപിക്കുന്ന ഫെബ്രുവരി ഏഴുവരെ ചിത്ര–- ചരിത്ര പ്രദർശനവും പുസ്‌തകോത്സവവും ഉണ്ടാകും.
No comments