Breaking News

ജില്ലയിലെ സിനിമാപ്രവർത്തകരുടെ സംഗമം 'കാസർകോട്ടെ സിൽമക്കാർ' എന്ന പേരിൽ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാൾ പരിസരത്ത് നടൻ ഇർഷാദലി ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട് : സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ സിനിമാപ്രവർത്തകരുടെ സംഗമം 'കാസർകോട്ടെ സിൽമക്കാർ' എന്ന പേരിൽ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാൾ പരിസരത്ത് നടൻ ഇർഷാദലി ഉദ്ഘാടനം ചെയ്തു. അഡ്വ. സി ഷുക്കൂർ അധ്യക്ഷനായി സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി. പി കരുണാകരൻ, വി വി രമേശൻ, അഡ്വ. കെ രാജ്മോഹൻ, പി പി കുഞ്ഞികൃഷ്ണൻ, ഉൽപ്പൽ വി നായനാർ, അമീർ പള്ളിക്കാൽ എന്നിവർ സംസാരിച്ചു. സാബു അബ്രഹാം, പി കെ നിഷാന്ത്, അഡ്വ. പി അപ്പുക്കുട്ടൻ, കെ വി സുജാത എന്നിവർ സംബന്ധിച്ചു. രാജേഷ് അഴീക്കോടൻ സ്വാഗതവും വിനു പെരളം നന്ദിയും പറഞ്ഞു.പി പി കുഞ്ഞികൃഷ്ണൻ, അമീർ പള്ളിക്കാൽ, ഗോപി കുറ്റിക്കോൽ, സഞ്ജു വി സാമുവൽ, വിനു കോളിച്ചാൽ, സി പി ശുഭ, ദിവാകരൻ വിഷ്ണുമംഗലം, ഉൽപ്പൽ വി നായനാർ, ബീന കൊടക്കാട്, രവി പട്ടേന തുടങ്ങി ജില്ലയിലെ നിരവധി സിനിമാ പ്രവർത്തകരെ പി കരുണാകരൻ ഉപഹാരം നൽകി ആദരിച്ചു.

No comments