Breaking News

ബാനം നെരുദ വായനശാല ആൻ്റ് ഗ്രന്ഥാലയം എം.ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു


ബാനം : ബാനം നെരുദ വായനശാല & ഗ്രന്ഥാലയം എം.ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് ശ്രീ ബാനം കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ. ഭൂപേഷ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.  മലയാള സാഹിത്യ രംഗത്തെ എം.ടി യുടെ സംഭാവനകളെ കുറിച്ച് പരപ്പ ഗവ ഹയർ സെക്കൻഡറി സ്കൂൾ ചരിത്രവിഭാഗം അദ്ധ്യാപകൻ ശ്രീ ബിജു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ശ്രീ പി. ഗോപാലകൃഷ്ണൻ സംസാരിച്ചു. യോഗത്തിൽ വായനശാല സെക്രട്ടറി സജികുമാർ സ്വാഗതവും എം രാജു നന്ദിയും പറഞ്ഞു

No comments