Breaking News

ജർമ്മനിയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചു ; ബിരിക്കുളം സ്വദേശികൾക്കെതിരെ കേസ് എടുത്തു


കാഞ്ഞങ്ങാട് : ജർമ്മനിയിലേക്ക് വിസ വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ രണ്ട് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. നീലേശ്വരം വാഴുന്നോ റടിയിലെ പി. ശ്രീവിദ്യയുടെ 44 പരാതിയിൽ പരപ്പ ബിരിക്കുളത്തെ ജിൻസ് , സമീർ എന്നിവർക്കെതിരെയാണ് കേസ്.  പരാതിക്കാരിയുടെ മകന് ജർമ്മനിയിൽ ജോലിയുള്ള വിസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നു.12 ലക്ഷം രൂപയാണ് വിസക്ക് പറഞ്ഞത്. ഇതിൽ പലതവണ കളിലായി 8ലക്ഷം രൂപ നൽകി. ആറ് ലക്ഷം രൂപ ജിൻസിൻ്റെ അക്കൗണ്ടിലേക്കും രണ്ട് ലക്ഷം രൂപ സമീറിന് നേരിട്ടും നൽകിയെന്നാണ് പരാതി. വിസയും പണവും കിട്ടാതെ വന്നതോടെ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് കോടതിയെ സമീപിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്.

No comments