പോലീസ് സ്റ്റേഷനിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധത്താൽ യുവാവിനെ മർദിച്ചതായി പരാതി
ചിറ്റാരിക്കാൽ : പോലീസ് സ്റ്റേഷനിൽ സാക്ഷി പറഞ്ഞതിനുള്ള വിരോധത്താൽ യുവാവിനെ മർദിച്ചതായി പരാതി. ചിറ്റാരിക്കാൽ കമ്പലൂരിലെ ധനേഷ് കെ (33) നാണ് മർദ്ദനമേറ്റത്. കമ്പല്ലൂർ സ്വദേശികളായ കിഷോർ, ടിനു എന്നിവരാണ് മർദ്ധിച്ചത് എന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരന്റെ സുഹൃത്തുക്കളുമായുള്ള പ്രശ്നത്തിൽ പോലീസ് സ്റ്റേഷനിൽ വെച്ചു കിഷോർ, ടിനു എന്നിവർക്കെതിരെ സാക്ഷി പറഞ്ഞതുകൊണ്ട് വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ചു തടഞ്ഞു നിർത്തി വടികൊണ്ട് അടിക്കുകയായിരുന്നു. ധനേഷിന്റെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു.
No comments