നിക്ഷേപമായി നൽകിയ സ്വർണ്ണം തിരികെ നൽകിയില്ല.. രണ്ട് സ്ത്രീകളുടെ പരാതിയിൽ ജ്വല്ലറി ഉടമകളായ നാല് പേർക്കെതിരെ കേസ്
കാഞ്ഞങ്ങാട് : നിക്ഷേപമായി നൽകിയ 65 പവൻ തിരികെ നൽകുന്നില്ലെന്ന രണ്ട് സ്ത്രീകളുടെ പരാതിയിൽ ജ്വല്ലറി ഉടമകളായ നാല് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ വെള്ളാപ്പിലെ എ.ബി. ഷഹല 30 യുടെ പരാതിയിൽ തൃക്കരിപ്പൂർ സ്വദേശികളായ ടി പി . ഷാഹുൽ ഹമീദ് 58, സി.കെ പി. മുഹമ്മദ് കുഞ്ഞി 58, എ.ജി.സി. ബഷീർ 54, ഷാഹിദ് 52 എന്നിവർക്കെതിരെയാണ് കേസ്. 2014 ഫെബ്രുവരി 20 അറേബ്യൻ ജ്വല്ലറിയുടെ മാനേജിംഗ് പാർടണറായ ഷാഹുൽ ഹമീദും പാർടണർമാരായ മറ്റു മൂന്ന് പേരും ലാഭവിഹിതം തരാമെന്ന് പറഞ്ഞ് 200 ഗ്രാം സ്വർണം ഡപ്പൊസിറ്റായി വാങ്ങിലാഭവിഹിതമോ വാങ്ങിയ സ്വർണമോതിരി കെ നൽകുന്നില്ലെന്ന പരാതിയിലാണ് കേസ്. വെള്ളാപ്പിലെ എ.ബി.സൽമ 54യുടെ പരാതിയിലും ഇതേ നാല് പേർക്കെതിരെ ചന്തേര പൊലീസ് മറ്റൊരു കേസ് കൂടി റജിസ്ട്രർ ചെയ്തു. 2013 ഒക്ടോബർ 30 ന് 25 പവൻ സൽമയും ഭർത്താവ് 16 പവനും നിക്ഷേപമായി നൽകിയതായും തിരികെ നൽകാതെ വഞ്ചിച്ചെന്ന പരാതിയിലുമാണ് കേസ്. കോടതി നിർദ്ദേശത്തെ തുടർന്നാണ് കേസ്.
No comments