Breaking News

കിനാനൂർ കരിന്തളം ശിശു മന്ദിരത്തിൽ പാർട്ട് ടൈം ടീച്ചറെ നിയമിക്കുന്നു

കരിന്തളം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കാരിമൂല പഞ്ചായത്ത് ശിശു മന്ദിരത്തിലെ പാർട്ട് ടൈം ടീച്ചർ തസ്തികയിലേക്ക് ടീച്ചറെ നിയമത്തിനു വേണ്ടിയുള്ള ഇൻറർവ്യൂ ജനുവരി 17ന് രാവിലെ 10 .30 മുതൽ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

യോഗ്യത: 1.പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത, 2.കേരള ഗവൺമെന്റിന്റെയോ മുൻ തിരുവിതാംകൂർ കൊച്ചി ഗവൺമെന്റിന്റെയോ നേഴ്സറി ട്രെയിനിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്റ്റേറ്റ് കൗൺസിൽ ഓഫ് ചൈൽഡ് വെൽഫെയർ നൽകുന്ന നഴ്സറി ട്രെയിനിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്റ്റേറ്റ് കൗൺസിൽ ഓഫ് ചൈൽഡ് വെൽഫെയർ നൽകുന്ന ബാല സേവിക ട്രെയിനിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കമ്മീഷണർ ഫോർ ഗവർമെൻറ് എക്സാമിനേഷൻസ് കേരള നൽകുന്ന പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും ഉണ്ടായിരിക്കണം

No comments