കോടോത്ത് ഗൃഹനാഥന്റെ മൃതദേഹം അയൽവാസിയുടെ കിണറിൽ കണ്ടെത്തി
കോടോത്ത്: കോടോത്ത് ഗൃഹനാഥന്റെ മൃതദേഹം അയൽവാസിയുടെ കിണറിൽ കണ്ടെത്തി. കോടോം അയറോട്ട് പടിമരുതിലെ ചിറക്കര വീട്ടിൽ രവീന്ദ്രൻ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 നാണ് അയറോട്ട് ചെഗുവേര ക്ലബ്ബിന് സമീപത്തെ ബേബി സരോജം എന്ന ആളുടെ പറമ്പിലെ കിണറിലാണ് രവീന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറിൽ കണ്ടത്. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: രാധ. മക്കൾ: വിഷ്ണു, നവ്യ. സഹോദരങ്ങൾ: മോഹനൻ, സുരേഷ്.
No comments