Breaking News

കിഴക്കേ ചെമ്പൻകുന്ന് കൂരാംകുണ്ട് റോഡ് നവീകരണത്തിന് 20 ലക്ഷം രൂപ അനുവദിച്ചു

 


വെള്ളരിക്കുണ്ട് : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിഴക്കേ ചെമ്പൻകുന്ന് കൂരാംകുണ്ട് റോഡ് പ്രദേശത്തെ റോഡ് നവീകരണത്തിന് 20 ലക്ഷം രൂപ അനുവദിച്ചു. റോഡിൻ്റെ ശോചനീയാവസ്ഥയെക്കുറിച്ച് മലയോരംഫ്ലാഷ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്
സിപിഐ എം കൂരാംകുണ്ട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷ് ടി എൻ കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ഇ.ചന്ദ്രശേഖരന് ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് കിഴക്കേ ചെമ്പൻകുന്ന് കൂരാംകുണ്ട് റോഡ് നവീകരിക്കുന്നതിന് ആവശ്യമായ 20 ലക്ഷം രൂപ കാഞ്ഞങ്ങാട് നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചത്.


No comments