Breaking News

പരപ്പ ബ്ലോക്ക് പരിധിയിലുള്ള 219 അങ്കണവാടികളും ഹരിത അങ്കണവാടികളായി പ്രഖ്യാപിച്ചു


പരപ്പ : ബ്ലോക്ക് പരിധിയിലെ പരപ്പ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പരപ്പ അഡീഷണൽ പ്രോജക്ട് ഓഫീസ് എന്നിവയുടെ പരിധിയിൽ ഉള്ള 219 അങ്കണവാടികളും ഹരിത അങ്കണവാടികളായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം. ലക്ഷ്മി. പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രൂപേഷ് കെ. അധ്യക്ഷത വഹിച്ചു. ഹരിത കേരളമിഷൻ ആർപി കെ. കെ. രാഘവൻ റിപ്പോർട്ട വതരിപ്പിച്ചു. ബി.ഡി.ഒ സുഹാസ് സി.എം, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻരജനീ കൃഷ്ണൻ, കുടുംബശ്രീ ചെയർപേഴ്സൺ ഉഷരാജു സിഡി ഒ . റഹ്മത്ത് കെ സ്വാഗതവും ഗീത കെ. നന്ദിയും പറഞ്ഞു.

       ഹരിതകേരള മിഷൻ്റെ നേതൃത്വത്തിൽ ഐ.സി.ഡി എസ് സൂപ്പർവൈസർമാരുടെ സഹകരണത്തോടെ നടത്തിയ ഹരിത ഓഡിറ്റിൽ219 എണ്ണവും ഹരിത ഓഫീസുകളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതായി ഉറപ്പുവരുത്തി. ജല സംരക്ഷണം, ഊർജ്ജ സംരക്ഷണം, മാലിന്യ സംസ്കരണം, പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങൾ എന്നിവ പരിശോധിച്ചാണ് ഹരിതഅങ്കണവാടികളായി പ്രഖ്യാപിച്ചിരിക്കുന്നത്.

      ഈസ്റ്റ് എളേരി  യിൽ  : 31

വെസ്റ്റ് എളേരി ' : 40

കി. കരിന്തളം    '  30

ബളാൽ             '    :29  

പനത്തടി         :      25

കള്ളാർ            ' :     21

കോടോം ബേളൂർ:43 എന്നിങ്ങനെയാണ് 2 19

No comments