കാഞ്ഞങ്ങാട്- കാണിയൂർ റെയിൽപാതക്കായി 25ന് കാഞ്ഞങ്ങാട് ജനകീയ കൂട്ടായ്മ
കാഞ്ഞങ്ങാട്: റെയില്‍വേ വികസനത്തിന്റെ നാഴികകല്ലും മലയോര മേഖലയുടെ വികസനത്തിന് സ്വാധീനം ചെലുത്തുന്നതുമായ കാഞ്ഞങ്ങാട് പാണത്തൂര്‍ കാണിയൂര്‍ റെയില്‍പാതക്കായി സംഘടിപ്പിക്കുന്ന ജനകീയപ്രക്ഷോഭത്തിന്റെ ഭാഗമായി 25ന് ശനിയാഴ്ച കാഞ്ഞങ്ങാട്ട് വ്യാപാര ഭവനില്‍ ജനകീയ കുട്ടായ്മ സംഘടിപ്പിക്കും.രാവിലെ 11.00 മണിക്ക് റെയില്‍വേയുടെ ചുമതലയിലുള്ള സംസ്ഥാന മന്ത്രി വി അബ്ദുറഹ്മാന്‍ കുട്ടായ്മ ഉദ്ഘാടനം ചെയ്യും.സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാവുകയും ആദായകരണമെന്ന് കണ്ടെത്തുകയും ചെയ്ത കാഞ്ഞങ്ങാട് പാണത്തൂര്‍ കാണിയൂര്‍ പാത കടന്ന് പോവുന്ന പ്രദേശങ്ങളിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജനകീയ കൂട്ടായ്മയില്‍ ജില്ലയിലെ എം.പി, എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും വിവിധ കക്ഷി നേതാക്കളും സംബന്ധിക്കും. കര്‍ണ്ണാടകയിലെ സുള്ള്യ പ്രദേശത്ത് നിന്നുള്ള ജനപ്രതിനിധികളും കൂട്ടായ്മയുടെ ഭാഗമാവും. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി കേരള, കര്‍ണ്ണാടക സര്‍ക്കാറുകളും അനുകൂലമായ തീരുമാനമെടുക്കണം. വിഷയത്തില്‍ ജനകീയ സമര്‍ദ്ദത്തിലൂടെ കാണിയൂര്‍ പാത യഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടിയുള്ള കുട്ടായ്മ പരിശ്രമം വിജയിപ്പിക്കാന്‍ വികസന താല്‍പര്യമായ മുഴുവന്‍ പേരും സംബന്ധിക്കണമെന്ന് പത്ര സമ്മേളനത്തില്‍ നഗര വികസന കര്‍മ്മ സമിതി ചെയര്‍മാന്‍ അഡ്വ.പി അപ്പുക്കുട്ടന്‍, ജന.കണ്‍വീനര്‍ സി.കെ ആസിഫ്, വൈസ് ചെയര്‍മാന്‍ സി യൂസുഫ് ഹാജി, ടി മുഹമ്മദ് അസ്ലം എന്നിവര്‍ ആവശ്യപ്പെട്ടു.
No comments