കരിമ്പിൽ കുഞ്ഞിക്കോമൻ ഫൗണ്ടേഷനും വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രവും സംയുക്തമായി വെള്ളരിക്കുണ്ട് പാത്തിക്കര മുതൽ കൊന്നക്കാട് വരെ കരിമ്പിൽ കുഞ്ഞിക്കോമൻ മെമ്മോറിയൽ മലയോര മാരത്തോൺ സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : മലയോരത്തെ കർഷക പ്രമുഖനും കുടിയേറ്റ കർഷകരുടെ തലതൊട്ടപ്പനും മലയോര വികസനത്തിൻ്റെ നാന്ദി കുറിച്ച വ്യക്തിയുമായ കരിമ്പിൽ കുഞ്ഞിക്കോമൻ്റെ 37 -ാ മത് ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി മലയോര മാരത്തോണും തുടർന്ന് അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
മലയോര മേഖലയിൽ മികച്ച കായിക സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വെള്ളരിക്കുണ്ട് പാത്തിക്കര മുതൽ കൊന്നക്കാട് കരിമ്പിൽ പൈതൃകം റിസോർട്ട് വരെ നടത്തുന്ന കരിമ്പിൽ കുഞ്ഞിക്കോമൻ മാരത്തോൺ നടത്തിയത് .ഇന്ന് രാവിലെ 7 മണിക്ക് വെള്ളരിക്കുണ്ട് സി.ഐ ടി.കെ മുകുന്ദൻ പാത്തിക്കരയിൽ നടന്ന ചടങ്ങിൽ മാരത്തോൺ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു
കൊന്നക്കാട് കരിമ്പിൽ പൈതൃകം റിസോർട്ടിന് സമീപം ഫിനിഷിങ്ങ് പോയൻ്റിൽ 9 മണിക്ക് മൽസരം അവസാനിച്ചു. മത്സരത്തിൽ നാല്പതോളം പേർ പങ്കെടുത്തു. 16 വയസുള്ള ചെറുപ്പക്കാർ മുതൽ 60 വയസ്സ് കഴിഞ്ഞ ദാമോദരനും അശോകനും മത്സരത്തിൽ പങ്കെടുത്തത് മത്സരം പ്രായഭേദംമന്യേ വാശിയേറിയാതാക്കി. മത്സരത്തിൽ നാട്ടുകാർക്ക് പുറമെ സി ആർ പി എഫ് പെരിങ്ങോത്തിലെ ജവാൻമാരും പങ്കെടുത്തു. മാരത്തോണിൽ മലപ്പുറം സ്വദേശി മുഹമ്മദ് സബീർ ഒന്നാം സ്ഥാനവും സി ആർ പി എഫ് ജവാൻമാരായ രംഗചാൻ ഫെറി, തോദൈകം എച് എൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മത്സരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്കും പ്രായമായവർക്കും പ്രതേക പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
മൽസരശേഷം കൊന്നക്കാട് പൈതൃകം റിസോർട്ടിൽ കരിമ്പിൽ കുഞ്ഞിക്കോമൻ അനുസ്മരണ സമ്മേളനവും മാരത്തോൺ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.
ചടങ്ങിൽ മുൻ ഐ.ജി കെ.വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. സിആർപിഎഫ് DIG മാത്യു ജോൺ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു .ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം മുഖ്യാതിഥിയായി. ജോർജ്കുട്ടി തോമസ് മാടപ്പള്ളി സ്വാഗതവും അഡ്വ. കെ. രാജഗോപാൽ നന്ദിയും പറഞ്ഞു . ചടങ്ങിൽ മലയോരത്തെ നിരവധി സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
No comments