ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി കാസർഗോഡ് റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി
കാസർഗോഡ്: ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കാസർഗോഡ് എത്തിയ കേരള കോൺഗ്രസ് ബി ചെയർമാൻ കെ ബി ഗണേഷ് കുമാറിന് കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി കാസർഗോഡ് റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി.
ജില്ലാ പ്രസിഡണ്ട് പി ടി നന്ദകുമാർ, ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, രാജീവൻ പുതുക്കളം, സന്തോഷ് മാവുങ്കാൽ, ഷാജി പൂങ്കാവനം, വി ജീഷ്, വിനോദ് തോയമ്മൽ, വിജിത് തെരുവത്ത്, പ്രസാദ് എ വി, സിദ്ദിഖ് കൊടിയമ്മ തുടങ്ങിയവർ നേതൃത്വം നൽകി, ജില്ലയിലെ ഗതാഗത രംഗത്തെ പ്രയാസങ്ങൾ നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി, വെള്ളരിക്കുണ്ട് സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു.
No comments