Breaking News

പട്ടിക ഗോത്ര വർഗ്ഗങ്ങൾ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താൻ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം: മന്ത്രി കെ ബി ഗണേഷ് കുമാർ


കാസർഗോഡ് : രാജ്യത്തെ പട്ടിക ഗോത്ര വർഗ്ഗങ്ങൾ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താൻ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം: മന്ത്രി കെ ബി ഗണേഷ് കുമാർ

വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍  കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അഭിവാദ്യം സ്വീകരിച്ചു. മന്ത്രി ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.

ജില്ലാ കളക്ടർ കെ ഇമ്പശേഖർ ജില്ലാ പോലീസ് മേധാവി ഡി ശിൽപ എന്നിവരും പരേഡിൽ അഭിവാദ്യം സ്വീകരിച്ചു .

രാജ് മോഹൻ ഉണ്ണിത്താൻ എംപി എംഎൽഎമാരായ എൻ എ  നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, ഇ  ചന്ദ്രശേഖരൻ, എ കെ എം അഷ്റഫ്, എം രാജഗോപാലൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, സ്വാതന്ത്ര്യ സമര സേനാനി ക്യാപ്റ്റൻ കെ എം കെ നമ്പ്യാർ, കാസർഗോഡ് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവർ ദേശീയ പതാക ഉയർത്തുമ്പോൾ അഭിവാദ്യം ചെയ്യുന്നു

പരേഡില്‍ 20 പ്ലാറ്റൂണുകള്‍  അണിനിരന്നു. അഡീഷണൽ എസ് പി ഡോ.ഒ.അപര്‍ണ്ണ പരേഡ് നയിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ എം സദാശിവന്‍  സെക്കന്റ് കമാന്ററായി. കാസര്‍കോട് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സബ് ഇന്‍സ്പെക്ടര്‍ ഗോപിനാഥന്‍ നയിച്ച  ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് കാസര്‍കോട്, മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.ആര്‍ ഉമേഷ് നയിച്ച ലോക്കല്‍ പോലീസ്, കാസര്‍കോട് വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.അജിത നയിച്ച വനിതാ പോലീസ്,  നീലേശ്വരം എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ വൈശാഖ് നയിച്ച എക്സൈസ്, ഗവ. കോളേജ് കാസര്‍കോട് സീനിയര്‍ അണ്ടര്‍ ഓഫീസര്‍ അനുഗ്രഹ ഗണേഷ് നയിച്ച സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി,  നെഹ്റു  ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്  സീനിയര്‍ അണ്ടര്‍ ഓഫീസര്‍ എന്‍ നന്ദകിഷോര്‍ നയിച്ച സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാറഡുക്ക ബി പ്രണവ് നയിക്കുന്ന ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ദുര്‍ഗ്ഗ  ഹയര്‍ സെക്കന്ററി സ്‌കൂള്‍ കാഞ്ഞങ്ങാട് യു.വി ശിവാനി നയിച്ച ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ജവഹര്‍ നവോദയ വിദ്യാലയ പെരിയ ബാന്‍ഡ് മാസ്റ്റര്‍ റ്റി.കെ.ആദര്‍ശ് നയിച്ച ബാന്‍ഡ് പാര്‍ട്ടി, രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നീലേശ്വരം മാസ്റ്റര്‍ അനുരാജ് രഘുനാഥ് നയിച്ച ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെമ്മനാട് കെ അഭിനവ്  നയിച്ച ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ഉളിയത്തട്ക്ക ജയ്മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബാന്‍ഡ് മാസ്റ്റര്‍ സി കെ മുഹമ്മദ് ഷിസാന്‍ നയിച്ച ബാന്‍ഡ് പാര്‍ട്ടി, ജിഎച്ച്.എസ്.എസ് ബളാംതോട് എയ്ഞ്ചല്‍ വില്‍സണ്‍  നയിച്ച സ്റ്റുഡന്റ്സ്  പോലീസ്, കെ.എം.വി.എച്ച്.എസ്.എസ് കൊടക്കാട് ഭാവന ഗോപാലന്‍  നയിച്ച സ്റ്റുഡന്റ്സ്  പോലീസ്, ഡോ. അംബേദ്കര്‍ ജിഎച്ച്.എസ്.എസ് കോടോത്ത്അംബേദ്കര്‍ ജിഎച്ച്.എസ്.എസ് കോടോത്തിലെ  ആരുഷ്  കരുൺ നയിച്ച സ്റ്റുഡന്റ്സ്  പോലീസ് കേഡറ്റ്, ജി.ഡബ്ല്യുഎച്ച്.എസ് പാണത്തൂര്‍ ആദിത്യ ചന്ദ്രന്‍  നയിച്ച സ്റ്റുഡന്റ്സ് പോലീസ്, കാസര്‍കോട് ഗവ. വി.എച്ച്.എസ് ഫോര്‍ ഗേള്‍സ് ഫാത്തിമത്ത് സന നയിച്ച ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് എന്നിവര്‍ പരേഡിന്റെ ഭാഗമായി.


വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ജില്ലയ്ക്ക് അഭിമാനമായി മാറിയ വ്യക്തിത്വങ്ങളെ ആദരിച്ചു .

കഴിഞ്ഞവർഷം ജൂലൈയില്‍ തായ്ലന്റില്‍ നടന്ന ജി 20 യു.എന്‍.സി.സിഡി പ്രോഗ്രാമില്‍ പങ്കെടുത്ത് ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ബയോഡൈവേഴ്സിറ്റി, കാര്‍ബണ്‍ ന്യൂട്രല്‍ തുടങ്ങിയ മേഖലകളിലെ ഇടപെടല്‍ സംബന്ധിച്ച് പ്രബന്ധം അവതരിപ്പിച്ച കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, 2024ല്‍ ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്ന ഏഷ്യ പസഫിക് മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സില്‍ ലോക്കല്‍ ലീഡര്‍ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ട വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവന്‍  ഇന്ത്യ ഗവണ്‍മെന്റിന്റെ യൂത്ത് എക്സ്ചേഞ്ച് പരിപാടിയുടെ ഭാഗമായി  ഡിസംബറില്‍ നടന്ന ഭൂട്ടാന്‍ സന്ദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെട്ട് കേരളത്തിന് അഭിമാനമായ എന്‍.സി.സി 32 കേരള ബെറ്റാലിയന്‍ കാഞ്ഞങ്ങാട് നെഹ്രു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് യൂണിറ്റിലെ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ എന്‍. നന്ദകിഷോര്‍, 2024ല്‍ കാസര്‍കോട് നടന്ന സംസ്ഥാന സിവില്‍ സര്‍വ്വീസ് കബഡി ജേതാക്കളായ കാസര്‍കോട് ജില്ലാ വനിതാ കബഡി ടീം എന്നിവരെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മന്ത്രി ജില്ലാ ഭരണകൂടത്തിന്റെ ഉപഹാരം നൽകി ആദരിച്ചു.

No comments