കെ എസ് എസ് പി എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ടിൽ സുഹൃദ് സമ്മേളനം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : കെ എസ് എസ് പി എ ജില്ലാ സമ്മേളനത്തിന് വർണാഭമായ തുടക്കം.കെ മാധവൻനായർ നഗരിയിൽ രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു.തുടർന്ന് നടന്ന ജില്ലാ കൗൺസിൽ യോഗം ജില്ലാ പ്രസിഡന്റ് പി സി സുരേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പലേരി പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എം കെ ദിവാകരൻ റിപ്പോർട്ടും, ട്രഷറർ പി പി ബാലകൃഷ്ണൻ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.എം യു തോമസ്,കെ കെ വർഗീസ്, ഡോ. ടി വി പുഷ്പജ,പി എം അബ്രഹാം, കുഞ്ഞിക്കണ്ണൻ കരിച്ചേരി,പി പി ബാലചന്ദ്രൻ ഗുരുക്കൾ, അശോക് കുമാർ സി,കെ വി രാജേന്ദ്രൻ, എ വി പത്മനാഭൻ,കെ കെ രാജഗോപാലൻ നമ്പ്യാർ,കെ എം കുഞ്ഞികൃഷ്ണൻ,എം നാരായണ, ബാബു മണിയങ്ങാനം ,എം കുഞ്ഞാമിന എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന സുഹൃദ് സമ്മേളനം കെ എസ. എസ് .പി എ സംസ്ഥാന കമ്മിറ്റി അംഗം ജി മുരളീധരന്റെ അധ്യക്ഷതയിൽ ഐ .എൻ. ടി .യു.സി ജില്ലാ പ്രസിഡന്റ് പി ജി ദേവ് ഉദ്ഘാടനം ചെയ്തു.കാസർഗോഡ് ഡി. സി .സി വൈസ് പ്രസിഡണ്ട് ബി പി പ്രദീപ്കുമാർ, എൻ .ജി. ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ. ടി ശശി,കെ പി എസ് ടി എ ജില്ലാ സെക്രട്ടറി പി. ടി . ബെന്നി, കെ ജി ഒ യു സംസ്ഥാന സെക്രട്ടറിയറ്റ് അംഗം നാരായണൻ കുളത്തൂർ, കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽസെക്രട്ടറി ബാലകൃഷ്ണൻ കല്ലറ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്, സി രേഖ, ബളാൽ ഗ്രാമപഞ്ചായത്ത് അംഗം കെ ആർ ബിനു, ബാബു കോഹിനൂർ, എ വാസുദേവൻ നായർ,കെ വി വേണുഗോപാൽ, മാത്യു സേവ്യർ, ജോസുകുട്ടി അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.നാളെ പ്രകടനം, പൊതു സമ്മേളനം, പ്രതിനിധി സമ്മേളനം, സംഘടനാ ചർച്ച, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും.
ജനശ്രദ്ധ ആകർഷിച്ച് മഹാത്മാഗാന്ധി സ്മൃതി ചിത്ര പ്രദർശനം സമ്മേളന നഗറിയിൽ സംഘടിപ്പിച്ചിരുന്നു
മഹാത്മാഗാന്ധി യുടെ ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങൾ കോർത്തിണക്കിയ അപൂർവ്വ ഫോട്ടോകൾ ഉൾക്കൊള്ളുന്ന . മഹാത്മാഗാന്ധി സ്മൃതി ചിത്ര പ്രദർശനം കാണാൻ സമ്മേളന നഗരിയിൽ നിരവധി പേരാണ് എത്തിച്ചേരുന്നത് കെ എസ് എസ് പി എ അംഗവും, ഗാന്ധി യനുമായ ഇ വി പത്മനാഭൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് സ്മൃതി ചിത്ര പ്രദർശനം ഒരുക്കിയിരിക്കുന്നത്.
No comments