കുന്നും വയൽ ശ്രീ ഭഗവതി ക്ഷേത്ര ഉത്സവാഘേഷത്തിൻ്റെ നോട്ടീസ് പ്രകാശനവും ഫണ്ട് ശേഖരണ ഉദ്ഘാടനവും ക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു
ഒടയംചാൽ : ഫെബ്രുവരി മാസം 7,8 തീയ്യതികളിലായി നടക്കുന്ന കുന്നും വയൽ ശ്രീ ഭഗവതീ ക്ഷേത്ര ഉത്സവാഘേഷത്തിൻ്റെ നോട്ടീ പ്രകാശനവും , ഫണ്ട് ശേഖരണ ഉദ്ഘാടനവും ഇന്ന് രാവിലെ 10 മണിക്ക് ക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു.
ആഘോഷ കമ്മിറ്റി ചെയർമാൻ ടി. മാധവൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ക്ഷേത്രം രക്ഷാധികാരി മുല്ലച്ചേരി മാധവൻ നായർ നോട്ടീസ് പ്രകാശനവും , കമ്പിക്കാനം തമ്പാൻ നായർ ഫണ്ട് ശേഖരണ ഉദ്ഘാടനവും നടത്തി. ചടങ്ങിൽ ക്ഷേത്ര പ്രസിഡന്റ് കെ ബാലകൃഷ്ണൻ, മുൻ പ്രസിഡൻ്റ് കെ വിശ്വംഭരൻ നായർ, ക്ഷേത്രം മേൽശാന്തി കെ നാരായണൻ നമ്പൂതിരി കെ. നാരായണൻ നായർ, ബിജു കളത്തിൽ, മാതൃസമിതി പ്രസിഡൻറ് സരോജിനി എന്നിവർ സംസാരിച്ചു ചടങ്ങിൽ ആഘോഷ കമ്മിറ്റി കൺവീനർ തമ്പാൻ സ്വാഗതവും. ക്ഷേത്രം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ വെള്ളമുണ്ട നന്ദിയും പറഞ്ഞു.
No comments