Breaking News

ആടിയും പാടിയും സ്നേഹസംഗമം അമ്പലത്തറ പകൽവീടിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്നേഹ സംഗമം വയോജനങ്ങളുടെ സാന്നിദ്ധ്യവും പ്രകടനങ്ങളും ശ്രദ്ധേയമായി

അമ്പലത്തറ: സ്നേഹവീട്ടിൽ വെച്ച് നടന്ന സ്നേഹസംഗമം കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷം വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ സീത, ഡോ: സി.കെ സബിത, കെ.പി വർഗ്ഗീസ്, എ.എം ജോർജ്ജ്, റഹ്മാൻ അമ്പലത്തറ, രതീഷ് അമ്പലത്തറ, എ.വി കെമണിയാണി, പി ടി. നാരായണി സംസാരിച്ചു. ഡോക്ടർ സ്റ്റഫി വർഗ്ഗീസ് ആരോഗ്യസംരക്ഷണ  ബോധവൽക്കരണ ക്ലാസ് നടത്തി. നിഷയുടെ നേതൃത്വത്തിൽകലാപരിപാടികൾ അവതരിപ്പിച്ചു. എ.വി. കുഞ്ഞമ്പു സ്വാഗതവും   പി.കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

No comments