കോളംകുളത്ത് നടന്ന സ്വാന്തന സംഗീത സന്ധ്യയിൽ നിന്നും ലഭിച്ച തുക ജീവകാരുണ്യ പ്രവർത്തനത്തിന് കൈമാറി
ബിരിക്കുളം : പ്രശസ്ത ഗായകനും ജീവകാരുണ്യ പ്രവർത്തകനുമായ വിനോദ് കുമാർ കോളംകുളവും ഒരു കൂട്ടം കലാകാരന്മാരും ചേർന്ന് കോളംകുളത്ത് നടത്തിയ സ്വാന്തന സംഗീത പരിപാടിയിലൂടെ ശേഖരിച്ച തുക ക്യാൻസർ രോഗ ബാധിതയായ തിമിരിയിലെ രമാദേവിക്ക് ആദ്യ ഗഡുവായി നൽകി. തുടർന്നും ജീവകാരുണ്യ സംഗീത യാത്രയിലൂടെ ലഭിക്കുന്ന തുകയും രമാദേവിയുടെ തുടർ ചികിത്സക്കായി വിനോയോഗിക്കും. നാടക നടനും റേഡിയോ ആർട്ടിസ്റ്റുമായ ഏ.വി. ദിവാകരനും വി കെ വിനോദ് കുമാറും ചേർന്ന് രമാ ദേവിയുടെ വീട്ടിലെത്തി അദ്യ തുക കൈമാറി.വരും ദിവസങ്ങളിലും രമാദേവിയുടെ തുടർചികിത്സക്കായി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് വിനോദും സംഘവും. ജോസ് ടി വർഗ്ഗീസ് , എ.വി കൂടോൽ തുടങ്ങിയവർക്ക് പുറമെ കോളംകുളത്തെയും പരിസരത്തെയും കലാകാരൻമാരും ഈ ദൗത്യത്തിൽ പങ്കെടുത്തിരുന്നു.
No comments