Breaking News

നാലു വയസ്സുകാരി അംഗൻവാടിയിൽ കുഴഞ്ഞ് വീണ് മരിച്ചു


കാസർകോട്: അംഗൻവാടിയിൽ തലകറങ്ങി വീണ് നാലു വയസ്സുകാരി മരിച്ചു. മധുർ, അറന്തോട്ടെ ബഷീർ അഫ്ന ദമ്പതികളുടെ മകൾ ഫാത്തിമത്ത് സഹ്യാണ് (4) മരിച്ചത്. അംഗൻവാടിയിൽ തലകറങ്ങിവീണ കുട്ടിയെ ഉടൻ തന്നെ ചെങ്കളയിലെ നായനാർ ആശുപത്രിയിൽ എത്തിച്ചു. രാത്രിയോടെ മരണം സംഭവിച്ചു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പനി മൂർച്ഛിച്ചതാണ് മരണകാരണമെന്നാണ് ഡോക്ടർമാർ വീട്ടുകാരോട് പറഞ്ഞത്. ഫാത്തിമത്ത് സഹ്റയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി. ബഷീർ പ്രവാസിയാണ്. ഫാത്തിമത്ത് സ ഹ്റയുടെ കാതുകുത്തിനായി ഒരു മാസം മുമ്പാണ് നാട്ടിലെ ത്തിയത്.

No comments