Breaking News

മെഡലുകൾ വാരിക്കൂട്ടി കരിന്തളത്തെ ദമ്പതികൾ


കരിന്തളം: മംഗലാപുരം മംഗള സ്റ്റേഡിയത്തിൽ ജനുവരി 10 മുതൽ 12 വരെ നടന്ന ഫസ്റ്റ് സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ 10000 മീറ്റർ ഓട്ടത്തിലും, 5000 മീറ്റർ ഓട്ടത്തിലും കരിന്തളത്തെ പിവി ബി ജു ഗോൾഡ് മെഡൽ കരസ്ഥ മാക്കിയപ്പോൾ ഭാര്യ ശ്രുതി ടി 5000 മീറ്റർ നടത്ത മത്സരത്തിൽ ഗോൾഡ് മെഡലും നേടി നാടിന്റെ അഭിമാനതാരങ്ങളായി.
ഈ ദമ്പതികൾ ഇതിനുമുമ്പ് രാജ്യത്തിനകത്തും പുറത്തും നടന്ന വിവിധ മാസ്റ്റേഴ് സ് അത്ലറ്റിക്ക് മീറ്റുകളിൽ നിന്നും നിരവധി മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. ഏഴിമല നേവൽ അക്കാദമിയിൽ എൻ ജിനീയറിങ് വിഭാഗം ജീവനക്കാരനാണ് പി വി ബിജു.

No comments