എഴുപതാം വാർഷിക നിറവിൽ കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ
കോട്ടോടി : എഴുപതാം വാർഷിക നിറവിൽ കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ. വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പൂർവ വിദ്യാർഥി സംഗമവും പുഴയോരം എന്ന പേരിൽ 16, 17 തീയതികളിൽ നടക്കും. 16ന് കെ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. 17ന് പൂർവ വിദ്യാർത്ഥി സംഗമം, പൂർവ അധ്യാപകരെ ആദരിക്കൽ, പൂർവ വിദ്യാർഥി കലാമേള തുടങ്ങിയവ സംഘടിപ്പിക്കും. പൂർവ വിദ്യാർഥി സംഗമം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ് സൺ എസ് എൻ സരിത ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് പൊതുസമ്മേളനം കലക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്യും. കലാപരിപാടികളും മെഗാ ഗാനമേളയും അരങ്ങേറും.
No comments