Breaking News

സി പി ഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തെ ഇളക്കി മറിച്ച് കായിക ഘോഷയാത്ര നടത്ത




കാഞ്ഞങ്ങാട് : സി പി ഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തെ ഇളക്കി മറിച്ച് കായിക ഘോഷയാത്ര നടത്തി. തിങ്കളാഴ്ച വൈകിട്ടാണ് ഇന്ത്യയിലെ പ്രമുഖ കായിക താരങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ള ഘോഷയാത്ര നടത്തിയത്. മുൻ ഇന്ത്യൻ കബഡി താരം ജഗദീഷ് കുമ്പള, മുൻ ഇന്ത്യൻ വോളിബോൾ താരം അഞ്ജു ബാലകൃഷ്ണൻ, വോളിബോൾ അന്തർ ദേശീയ താരം അക്ഷയ് പ്രകാശ് തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുത്തു. വിവിധ ക്ലബ്ബു കളുടെ ജേഴ്‌സിയണിഞ്ഞ യുവതീ യുവാക്കളും കുട്ടികളും ഘോഷയാത്രയിൽ അണി നിരന്നു. ഫുട്ബോൾ, ക്രിക്കറ്റ്, കബഡി, കമ്പവലി തുടങ്ങിയ കായിക ഇനങ്ങളുടെ പ്രകടനവും ഘോഷയാത്രയിൽ ഉണ്ടായിരുന്നു. വാദ്യ മേളങ്ങൾ ഘോഷയാത്രക്ക് കൊഴുപ്പേകി. പുതിയ കോട്ട മാന്തോപ്പ് മൈതാനിയിൽ നിന്ന് ആരംഭിച്ച കായിക ഘോഷയാത്ര സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റം ഗം വി വി രമേശൻ ഫ്ലാഗ് ഓഫ് ചെയ്തു. നോർത്ത് കോട്ടച്ചേരിയിൽ സമാപിച്ചു.

No comments