2025 - 2026 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബളാൽ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : 2025 - 2026 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബളാൽ ഗ്രാമപഞ്ചായത്ത് വികസനസെമിനാർ സംഘടിപ്പിച്ചു.
വെള്ളരിക്കുണ്ട്ദർശനഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസൺ മോൻസി ജോയ് അധ്യക്ഷവഹിച്ചു..
വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ അലക്സ് നെടിയ കാലയിൽ കരട് പദ്ധതി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. പഞ്ചായത്ത് അംഗങ്ങളായ ടി. അബ്ദുൾ കാദർ. പി. സി. രഘു നാഥൻ നായർ. ജോസഫ് വർക്കി. വിനു. കെ. ആർ. കെ. വിഷ്ണു. പി. പത്മാവധി. സന്ധ്യ ശിവൻ. ജെസ്സി ചാക്കോ. ശ്രീജ രാമചന്ദ്രൻ. പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം. ചാക്കോ. അൻഡ്റൂസ് വട്ടക്കുന്നേൽ. രാഘവൻ അരിങ്കല്ല്. എന്നിവർ പ്രസംഗിച്ചു.നവകേരള മിഷൻ ബ്ലോക്ക് കോഡി നേറ്റർ രാഘവൻ മാസ്റ്റർ ഈ വിഷയത്തിൽ ക്ലാസ് എടുത്തു..
No comments