കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്ത് തല വയോജന സംഗമത്തിൽ കലാകായിക മത്സരങ്ങളിൽ എട്ടാം വാർഡ് ജേതാക്കളായി
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച പഞ്ചായത്ത് തല വയോജന സംഗമത്തിൽ കലാകായിക മത്സരങ്ങളിൽ എട്ടാം വാർഡ് ജേതാക്കളായി രണ്ടാം സ്ഥാനത്ത് ഒന്നാം വാർഡും മൂന്നാം സ്ഥാനം പതിനഞ്ചാം വാർഡും നേടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാന ചടങ്ങിൽ തൃക്കരിപ്പൂരിന്റെ എംഎൽഎ എം രാജഗോപാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ ബെന്നി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾനാസർ സി എച്ച്, വാർഡ് മെമ്പർ ധന്യ കെ ,മറ്റ് വാർഡുകളിലെ മെമ്പർമാർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ പി നാരായണൻ, ആസൂത്രണ സമിതി അംഗം ഉപാധ്യക്ഷൻ പാറക്കോൽ രാജൻ ആസൂത്രണ സമിതി അംഗം കെ കുമാരൻ തുടർന്ന് വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറി
No comments