ബളാൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വി നാരായണൻ നായരുടെ ഒമ്പതാം ചരമവാർഷികദിനം ആചരിച്ചു
ബളാൽ : മുൻ കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ബളാൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ജില്ലയിലെ ഒട്ടാറെ സഹകരണ സംഘങ്ങളുടെ ആദ്യകാല പ്രസിഡണ്ടും ജില്ലയിലെമുതിർന്ന കോൺഗ്രസ് നേതാവും മായിരുന്നവിനാരായണൻ നായരുടെ ഒമ്പതാം ചരമവാർഷികദിനം ബളാൽ മണ്ഡലം മൂന്നാംവാർഡ്കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ആചരിച്ചു വാർഡ് പ്രസിഡണ്ട് സി വിശ്രീധരൻ അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽസെക്രട്ടറി ഹരീഷ് പി നായർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് വി മാധവൻ നായർ. കെഎസ്എസ്പിഎ ബ്ലോക്ക് ജനറൽ സെക്രട്ടറി ജോസുകുട്ടി അറക്കൽ വി അബൂഞ്ഞി നായർ. വിമാധവൻ നായർ എന്നിവർ പ്രസംഗിച്ചു ജോസ് എബ്രഹാം സ്വാഗതവും പി അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു
No comments