'ബഡ്ഡിംഗ് റൈറ്റേഴ്‌സ്' എഴുത്തിലെ നവമുകുളങ്ങളെ കണ്ടെത്താൻ ചിറ്റാരിക്കാൽ ബിആർസി തല അധ്യാപക ശില്പശാല സംഘടിപ്പിച്ചു
കുന്നുംകൈ : 2024-25 അധ്യയനവര്‍ഷം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയാണ് ബഡ്ഡിംഗ് റൈറ്റേഴ്‌സ്- എഴുത്തുകൂട്ടം വായനക്കൂട്ടം.ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ വായനക്കൂട്ടം രൂപീകരിച്ച് പ്രവര്‍ത്തങ്ങള്‍ നടന്നുവരുന്നു.
ബഡ്ഡിംഗ് റൈറ്റേഴ്‌സ് സ്‌കൂള്‍തല ശില്പശാലയുടെ ഭാഗമായുള്ള ചിറ്റാരിക്കാൽ ബിആര്‍സി തല അധ്യാപക ശില്പശാല കുന്നുംകൈ ഗവൺമെന്റ് എൽ പി സ്കൂളിൾ വച്ച് സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം എഴുത്തുകാരനും അധ്യാപകനുമായ കെ എൻ മനോജ് കുമാർ നിര്‍വഹിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗം ഇ ടി ജോസ് അധ്യക്ഷത വഹിച്ചു.ഡി പി ഒ കെ പി രഞ്ജിത്ത്, എ ഇ ഒ പി പി രത്നാകരൻ, ഒ ടി അബ്ദുൽ വഹാബ് എന്നിവർ ആശംസകൾ നേർന്നു.
സ്റ്റേറ്റ് എസ് ആര്‍ ജി പരിശീലകരായ സനില്‍കുമാര്‍ വെള്ളുവ, ജിതേഷ് പി എന്നിവര്‍ ശില്പശാല നയിച്ചു. ചിറ്റാരിക്കാൽ ബിപിസി ഡോക്ടര്‍ വി വി സുബ്രഹ്മണ്യൻ സ്വാഗതം ആശംസിച്ച ശില്പശാലയില്‍ സി ആര്‍ സി കോര്‍ഡിനേറ്റര്‍ ജിതേഷ് പി നന്ദി പ്രകാശിപ്പിച്ചു. ബി ആര്‍ സി പരിധിയില്‍ നിന്ന് 25 അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു. കൂടാതെ മറ്റു ബിആര്‍സി പരിധിയില്‍ നിന്നുള്ള ക്ലസ്റ്റര്‍ കോഡിനേറ്റര്‍ മാരും ശില്പശാലയില്‍ പങ്കാളികളായി.
No comments