ബി ജെ പി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ "ഭാരത് റൈസ് " വിതരണം ചെയ്തു
ബി ജെ പി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ "ഭാരത് റൈസ്"- കേന്ദ്ര സർക്കാർ നേരിട്ട് ജനങ്ങളിലെത്തിക്കുന്ന ഭക്ഷ്യധാന്യം വിതരണം ചെയ്തു. രാവിലെ പരപ്പയിലെത്തിച്ച ഭാരത് റൈസ് വിതരണം വിപി ദിവാകരൻ നായർക്ക് അരി പായ്ക്കറ്റ് കൈമാറിക്കൊണ്ട് പൈക്ക ചന്ദ്രൻ ഉൽഘാടനം ചെയ്തു. ബിജെപി ജില്ലാകമ്മിറ്റി അംഗം പ്രമോദ് വർണ്ണം, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി മധു വട്ടിപ്പുന്ന, രവി പാലക്കി, ഹരികൃഷ്ണൻ, കുഞ്ഞികൃഷ്ണൻ, വി രാഘവൻ, മധു നെല്ലിയര,ഹരിപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കരിന്തളത്ത് എത്തിച്ചേർന്ന അരി, ബി ജെ പി മണ്ഡലം വൈസ് പ്രസിഡന്റ് വിസി പത്മനാഭൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ് കെ ചന്ദ്രൻ എന്നിവർ ചേർന്ന് വിതരണം ഉൽഘാടനം ചെയ്തു. എ വി ദാമോദരൻ, വി ബാലകൃഷ്ണൻ, ബി ദാമോദരൻ, ദേവേന്ദ്രൻ തമ്പി, സുധീഷ് മുതുകുറ്റി, ഇന്ദുലേഖ കരിന്തളം, കൃഷ്ണൻ പൊയിൽ, കുഞ്ഞമ്പു മാഷ്,. അരുൺ കുമാർ, അരുൺ കോയിത്തട്ട, വിനോദ് തലയടുക്കം, രാമചന്ദ്രൻ പാറക്കോൽ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ചോയ്യങ്കോടും ഭാരത് റൈസ് വിതരണം നടത്തി. എസ് കെ ചന്ദ്രൻ ഉൽഘാടനം ചെയ്തു. ബാലകൃഷ്ണൻ, രാമചന്ദ്രൻ, മനോജ് കക്കോൽ, എന്നിവർ നേതൃത്വം നൽകി.
No comments