Breaking News

വീട്ടിനകത്തു അവശനിലയിൽ കാണപ്പെട്ട വീട്ടമ്മ മരിച്ചു


കാസർകോട്: വീട്ടിനകത്തു അവശനിലയിൽ കാണപ്പെട്ട വീട്ടമ്മ മരിച്ചു. എൻമകജെ പഞ്ചായത്തിലെ പെർള, ബജകൂവിലെ കൃഷ്ണനായികിന്റെ ഭാര്യ വാസന്തി (57) ആണ് മരിച്ചത്. മകൻ ഗോപാലകൃഷ്ണ പണിക്ക് പോയി വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വാസന്തിയെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മറ്റുമക്കൾ: അനുരാധ, ഗീതാകുമാരി. മരുമക്കൾ: നാരായണ, രമേശ. സഹോദരങ്ങൾ: നാരായണ, ഈശ്വര.

No comments