കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എഴുപതാം വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു
കൊട്ടോടി: കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എഴുപതാംവാര്‍ഷികാഘോഷവവും യാത്രയയപ്പ് സമ്മേളനവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ , കള്ളാര്‍ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ, കള്ളാര്‍ പഞ്ചായത്തംഗങ്ങളായ ജോസ് പുതുശ്ശേരി ക്കാലായില്‍ , എം കൃഷ്ണകുമാര്‍, ബേഡഡു പഞ്ചായത്തംഗം ശങ്കരന്‍, പ്രധാനധ്യാപിക ബിജി ജോസഫ്, പി ടി എ പ്രസിഡന്റ് സി കെ ഉമ്മര്‍, മദര്‍ പി ടി എ പ്രസിഡന്റ് എം ഷീല, സീനിയര്‍ അസിസ്റ്റന്റ് ഷിനിത്ത് പാട്യം, സ്റ്റാഫ് സെക്രട്ടറി എം സുമതി, സ്‌കൂള്‍ ചെയര്‍മാന്‍ ജസ്റ്റിന്‍ ജോസഫ് , എന്നിവര്‍ സംസാരിച്ചു സിനിയര്‍ അസിസ്റ്റന്റ് ജിന്‍സി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ജോബി ജോസഫ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബി അബ്ദുള്ള നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രീ പ്രൈമറി, പ്രൈമറി, ഹൈസ്‌ക്കൂള്‍ ,ഹയര്‍ സെക്കണ്ടറി കുട്ടികള്‍ അണിനിരന്ന കലാസന്ധ്യയും 70 കുട്ടികള്‍ അണിനിരന്ന നൃത്ത സംഗീതശില്‍പ്പവും നടന്നു. നാളെ രാവിലെ 10 മണിക്ക് നടക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. സരിത എസ് എന്‍ ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് സി.കെ. ഉമ്മര്‍ അധ്യക്ഷ നാകും. വി.കെ. സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പൂര്‍വ്വ അധ്യാപകരെ ആദരി ക്കല്‍, ഗുരുവന്ദനം, പൂര്‍വ്വവിദ്യാര്‍ഥി കലാമേള തുടങ്ങിയവ നടക്കും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതുസമ്മേളനം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്യും. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍ അധ്യക്ഷനാകും. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ മെഗാ ഗാനമേളയും നടക്കും
No comments