Breaking News

കോടോം-ബേളൂർ കുടുംബശ്രീ അംഗങ്ങൾ രക്തദാനം നടത്തി


കോടോം-ബേളൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസ് മോഡല്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെയും നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളും യുവാക്കളും ചേര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വെച്ച് രക്തദാനം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രി ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ മുഖ്യാതിഥിയായി.


No comments